Monday, July 19, 2010

ONE INTELLECTUAL വ്യക്ക്തി ..............

കാലം മാറി ആത്മപ്രശംസ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. അതാണ് നമ്മുടെ ഈ ലോകത്തിന്റെ വിപ്ലവകരമായ മാറ്റം. ഞാന്‍ ഇതു മനസിലാക്കിയത് എന്റ്റെ പ്രസ്സ് ക്ലബ്ബ് പഠനകാലത്താണ്. ഞാന്‍ എന്ന ഭാവം ഒരു പേഴ്സണാലിറ്റി ദിസോര്‍ടെര്‍ ആയതു ഇത്തരക്കാര്‍ക് ഒരു അനുഗ്രഹമാണ്. ഈ ലോകത്തിലെ ഏറ്റവും നല്ല വ്യക്തി താനാണ് എന്ന് സ്വയം ചിന്തിച്ചു മറ്റുള്ളവരെ കുറ്റം പറയുകയാണ് ഇത്തരക്കാരുടെ വിനോദം. എനിക്ക് വലിയ ജീവിതാനുഭവങ്ങള്‍ ഒന്നും ഇല്ല പക്ഷേ ജീവിതാനുഭവങ്ങള്‍ ഉണ്ട് എന്ന അവകാശവാദം ഉന്നൈയ്ക്കുന്നവര്‍ ഈ ലോകത്തിലെ ഏറ്റവും വലിയ കപടെര്‍ എന്ന സത്യം മനസില്ലാക്കിയ ഒരു വര്‍ഷം. കൂടെ ചിരിച്ചുകൊണ്ടു നില്‍ക്കുന്നവര്‍ മുന്നില്‍ നിന്നും മാറിയാല്‍ വിഷ പാമ്പുകളാണ് എന്ന് മനസിലാക്കാന്‍ വയ്കിപോയല്ലോ എന്ന ഒരു ദുഃഖം മാത്രമേ ഉള്ളു. ഞാന്‍ നല്ല കുട്ടി എന്ന് സ്വയം പറയുന്നവരെ സമുഹം എങ്ങനെ ചിത്രികരിക്കുന്നു എന്ന് ഇവര്‍ അറിയുന്നില്ലലോ എന്റെ ഭഗവാനെ..... ആത്മപ്രശംസ ആത്മഹതിയക്ക്‌ സമമാണ് എന്ന് പറഞ്ഞ മഹാന്മാര്‍ ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ പോയല്ലോ? ഒരേ ഒരു നല്ല കുട്ടിയെ ഞാന്‍ ഇവിടെ കണ്ടു, കണ്ണ് നിറഞ്ഞു, കരളൊന്നു പിടഞ്ഞു! ഇനി എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു കുട്ടിയെ കാണാന്‍ ഭാഗ്യം ഉണ്ടാകുമോ ആവോ !!!

No comments:

Post a Comment